ആഴക്കടൽ കരാർ ആയുധമാക്കി യുഡിഎഫ്; തീരപ്രദേശങ്ങളിലൂടെ ഇന്നുമുതൽ ജാഥ
Mail This Article
×
കാസർകോട്∙ ആഴക്കടൽ മൽസ്യബന്ധന കരാറിനെതിരെയുള്ള യുഡിഎഫിന്റെ വടക്കൻ മേഖല ജാഥയ്ക്ക് ഇന്ന് കാസര്‍കോട് തുടക്കമാകും. ‘കടലിനും കടലിന്റെ മക്കൾക്കും വേണ്ടി' എന്ന മുദ്രാവാക്യമുയർത്തി ടി.എൻ. പ്രതാപൻ എംപി നയിക്കുന്ന ജാഥ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കസബ കടപ്പുറത്ത് വൈകിട്ട് നാലിനാണ് ഉദ്ഘാടന സമ്മേളനം.
ആഴക്കടൽ മൽസ്യബന്ധന കരാറിനെതിരെയുള്ള പ്രതിഷേധ ജാഥ തീരപ്രദേശങ്ങളിലൂടെയും മത്സ്യഗ്രാമങ്ങളിലൂടെയും കടന്നുപോകും. ഷിബു ബേബി ജോൺ നയിക്കുന്ന തെക്കൻ മേഖല ജാഥ നാളെ തിരുവനന്തപുരത്തുനിന്ന് ആരംഭിക്കും. രണ്ടു മേഖല ജാഥകളും മാർച്ച് അഞ്ചിന് കൊച്ചിയിൽ സമാപിക്കും.
English Summary : UDF rally against EMCC deal
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.