ADVERTISEMENT

കോട്ടയം∙ സീറ്റ് വിഭജനത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി കോൺഗ്രസ് ഇന്ന് വീണ്ടും ചർച്ച നടത്തും. കോട്ടയം ജില്ലയിലെ മൂന്ന് സീറ്റുകളെച്ചൊല്ലിയാണ് തർക്കം നിൽക്കുന്നത്. ബുധനാഴ്ച അന്തിമ സീറ്റ് പട്ടിക പ്രഖ്യാപിക്കാനാണ് യുഡിഎഫ് തീരുമാനം.

കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ഏറ്റുമാനൂർ സീറ്റുകളെ ചൊല്ലിയാണ് കോൺഗ്രസ് – കേരള കോൺഗ്രസ് തർക്കം. കഴിഞ്ഞ തവണ കേരള കോൺഗ്രസ് എം മൽസരിച്ച ഈ സീറ്റുകൾ വിട്ടു നൽകണമെന്നാണ് കോൺഗ്രസ് ആവശ്യം. ഇത് പൂർണമായും തള്ളുന്ന ജോസഫ് വിഭാഗം ഒരു വിട്ടുവീഴ്ചക്കുമില്ലെന്നും വ്യക്തമാക്കി കഴിഞ്ഞു. മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടതെല്ലാം കൊടുത്തെന്ന ആക്ഷേപവും കേരള കോൺഗ്രസിനുണ്ട്. കോവിഡ് ചികിൽസയിലായ പി.ജെ. ജോസഫ് രാവിലെ പ്രതിപക്ഷനേതാവുമായി ഫോണിൽ സംസാരിക്കും. അതിനു ശേഷമായിരിക്കും തുടർചർച്ചകൾ. കൂത്തുപറമ്പ്, ചേലക്കര, ബേപ്പൂർ എന്നിവയാണ് ലീഗിന് അധികമായി കൊടുക്കാൻ ധാരണയായിട്ടുള്ളത്. രണ്ട് സീറ്റുകൾ വച്ചു മാറാനും തീരുമാനിച്ചു.

കയ്പമംഗലത്തിനു പകരം മറ്റൊരു സീറ്റെന്ന ആർഎസ്പിയുടെ ആവശ്യത്തിലും സിഎംപിക്ക് ജയസാധ്യതയുള്ള ഒരു സീറ്റെന്ന ആവശ്യത്തിലും തീരുമാനം ബാക്കിയാണ്. പാലായല്ലാതെ മറ്റൊരു സീറ്റ് മാണി സി. കാപ്പന് കൊടുക്കാനുള്ള സാധ്യത കുറവാണ്. രണ്ടു ദിവസത്തിനുള്ളിൽ തർക്കങ്ങൾ തീർത്താലെ ബുധനാഴ്ച യുഡിഎഫിന് അന്തിമ സീറ്റ് പട്ടിക പ്രഖ്യാപിക്കാനാകൂ.

English Summary : Congress to meet Kerala Congress(J) group

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com