ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് മുല്ലപ്പള്ളി നിലപാട് വ്യക്തമാക്കിയത്. മുന്നണിയെ അധികാരത്തിലെത്തിക്കാനുള്ള ദൗത്യമാണ് തനിക്കുള്ളതെന്നു മുല്ലപ്പള്ളി വ്യക്തമാക്കി. കണ്ണൂരടക്കമുള്ള മണ്ഡലങ്ങളിൽ മുല്ലപ്പള്ളിയെ പരിഗണിക്കുന്നതായി പ്രചാരണമുണ്ടായിരുന്നു. എഐസിസി നേതൃത്വം ആവശ്യപ്പെട്ടാൽ മുല്ലപ്പള്ളി നിലപാട് മാറ്റിയേക്കും. മത്സരിക്കാനില്ലെന്നു വി.എം.സുധീരനും പി.ജെ.കുര്യനും നേതൃത്വത്തെ അറിയിച്ചു. പി.ജെ.കുര്യൻ ഇക്കാര്യം കത്തിലൂടെയും അറിയിച്ചു. സുധീരൻ മത്സരിക്കണമെന്നു പലരും ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിലപാട് മാറ്റിയില്ല.

നാലിലധികം തവണ മത്സരിച്ചവർക്കു സീറ്റു നൽകരുതെന്നു ചില അംഗങ്ങൾ ആവശ്യപ്പെട്ടു. യുവാക്കൾക്കും വനിതകള്‍ക്കും അർഹമായ പ്രാതിനിധ്യം വേണമെന്നും അഭിപ്രായമുയർന്നു. തിരഞ്ഞെടുപ്പ് സമിതിയിലെ ഓരോ അംഗങ്ങളുമായും രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും മുല്ലപ്പള്ളിയും പ്രത്യേകം ചർച്ച നടത്തി. നേമത്ത് മത്സരിക്കുമെന്നത് അടിസ്ഥാനരഹിതമാണെന്നു യോഗത്തിനുശേഷം കെ.മുരളീധരൻ പ്രതികരിച്ചു. എംപിമാർ മത്സിക്കേണ്ടതില്ലെന്നാണ് തീരുമാനം. ഇളവിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

English Sumamry: Mullappally Ramachandran not to contest in Assembly Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com