മൂവാറ്റുപുഴ പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലം; വിട്ടുനല്‍കില്ല: ഉറപ്പിച്ച് മുല്ലപ്പള്ളി
Mail This Article
കൊച്ചി∙ മൂവാറ്റുപുഴ നിയമസഭാ മണ്ഡലം വിട്ടുനല്‍കുന്ന കാര്യം പരിഗണനയിലില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. മൂവാറ്റുപുഴ പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലമാണ്. ജോസഫ് ഗ്രൂപ്പിന് നല്‍കുന്നത് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും മുല്ലപ്പള്ളി ആവര്‍ത്തിച്ചു. തന്‍റെ ഉത്തരവാദിത്തം പാര്‍ട്ടിയെ നയിക്കലാണ്. ഒറ്റമണ്ഡലത്തില്‍ ഒതുങ്ങാനാവില്ല. മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് അനുവാദം നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആഴക്കടല്‍ മത്സ്യബന്ധന ധാരണാപത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറവിരോഗമെന്നും മുല്ലപ്പള്ളി ആരോപിച്ചു. മുഖ്യമന്ത്രി രാജിവയ്ക്കണം. പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഷയും രീതിയുമാണെന്നും അദ്ദേഹം പറഞ്ഞു.
English Summary: Mullappally Ramachandran on Muvattupuzha Constituency