ജോലി വാഗ്ദാനം ചെയ്ത് പീഡനം, വിഡിയോ പുറത്ത്; രമേഷ് ജാർക്കിഹോളി കുരുക്കിൽ
Mail This Article
ബെംഗളൂരു∙ കർണാടക ജലവിഭവ വകുപ്പ് മന്ത്രി രമേഷ് ജാർക്കിഹോളിക്കെതിരെ ലൈംഗിക പീഡന ആരോപണം. സർക്കാർ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ ദൃശ്യങ്ങൾ പുറത്ത്. യുവതിയും കുടുംബവും ബെംഗളൂരു പൊലീസ് കമ്മിഷണർക്ക് പരാതി നൽകും.
സാമൂഹ്യ പ്രവർത്തകന്‍ ദിനേശ് കല്ലഹള്ളി സിറ്റി പൊലീസ് കമ്മിഷണർ കമൽ പന്തിനെ സമീപിച്ച് രമേഷ് ജാർക്കിഹോളിക്കെതിരെ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു. കെപിടിസിഎല്ലിൽ ജോലി വാഗ്ദാനം ചെയ്ത് 25 വയസുള്ള യുവതിയെ മന്ത്രി പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ കല്ലഹള്ളി ആരോപിച്ചു.
ഒരു മാസം മുൻപ്, ബെംഗളൂരുവിലെ കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഹോട്ടലിലാണ് സംഭവം നടന്നത്. ഇതിന്റെ വിഡിയോ യുവതി റെക്കോർഡുചെയ്‌തുവെന്ന് അറിഞ്ഞ ശേഷം, മന്ത്രി യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
English Summary: Social activist demands probe into 'sex scandal' involving BJP leader Ramesh Jarkiholi