ADVERTISEMENT

ചെന്നൈ∙ ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിനെതിരെ മത്സരിക്കുന്നതിന് ട്രാന്‍സ്ജെന്‍ഡറിനെ രംഗത്തിറക്കാന്‍ അണ്ണാഡിഎംകെ നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തില്‍ ആലോചന. അണ്ണാഡിഎംകെ വക്താവും പ്രമുഖ ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ അപ്സര റെഡ്ഡി കൊളത്തൂരില്‍ മത്സരിക്കാന്‍ പാര്‍ട്ടിക്കു അപേക്ഷ നല്‍കി. 

വടക്കന്‍ ചെന്നൈയിലെ പ്രധാനപെട്ട നിയമസഭാ മണ്ഡലമാണു കൊളത്തൂര്‍. 2011 മുതല്‍ എം.കെ. സ്റ്റാലിന്റെ മണ്ഡലം. 2011ല്‍ കേവലം 2700 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ജയം. 2016ല്‍ 37,730 വോട്ടുകളുടെ പിന്‍ബലത്തിലാണ് സ്റ്റാലിന്‍ അണ്ണാഡിഎംകെയിലെ ജെ.സി.ഡി.പ്രഭാകറിനെ തോല്‍പിച്ചത്. ഇത്തവണ കരുത്തുറ്റ നേതാക്കന്‍മാർ ആരും മത്സര സന്നദ്ധരായി വന്നിട്ടില്ല.

ഈ സാഹചര്യത്തിലാണു ട്രാന്‍സ്ജെന്‍ഡര്‍ കൂടിയായ വക്താവിനെ ഇറക്കാന്‍ അണ്ണാഡിഎംകെഎയില്‍ നീക്കം. ആദ്യ പടിയായി അപ്സര, പാര്‍ട്ടി ആസ്ഥാനത്തെത്തി മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ കണ്ടതിനു ശേഷം സ്ഥാനാര്‍ഥിത്വത്തിനായി അപേക്ഷ നല്‍കി.

പലപോരാട്ടങ്ങളില്‍ ഒന്നു മാത്രമാണു സ്റ്റാലിനെതിരെയുള്ളതെന്ന് അപ്സര മനോരമ ന്യൂസിനോടു പറഞ്ഞു. അണ്ണാ ഡിഎംകെയില്‍ രാഷ്ട്രീയം തുടങ്ങിയ അപ്സര ഇടക്കാലത്തു കോണ്‍ഗ്രസിലായിരുന്നു. അവിടെനിന്നു തെറ്റി ഈയിടെയാണ് വീണ്ടും രണ്ടില തണലില്‍ എത്തിയത്.

English Summary: Transgender Activist to Contest Against MK Stalin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com