ADVERTISEMENT

കാബുള്‍ ∙ കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ടിവി സ്‌റ്റേഷനില്‍ ജോലി ചെയ്തിരുന്ന മൂന്നു യുവതികളെ ഐഎസ് ഭീകരര്‍ വെടിവച്ചു കൊന്നു. ചൊവ്വാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ ഒരാള്‍ക്കു ഗുരുതരമായി പരുക്കേറ്റു. ജലാലാബാദിലെ ജോലി സ്ഥലത്തുനിന്നു മടങ്ങുമ്പോഴാണ് രണ്ടിടത്തായി ഇവര്‍ക്കു നേരെ ആക്രമണം ഉണ്ടായത്. വിവരം ഐഎസ് ഭീകരര്‍ തന്നെയാണ് അറിയിച്ചത്.

പതിനെട്ടിനും ഇരുപതിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണു കൊല്ലപ്പെട്ടത്. അടുത്തിടെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി സ്വകാര്യ ടിവി സ്‌റ്റേഷനില്‍ ഡബ്ബിങ് വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു ഇവര്‍. മുര്‍സല്‍ വഹീദി എന്ന പെണ്‍കുട്ടി വീട്ടിലേക്കു നടന്നു പോകുമ്പോഴായിരുന്നു ആക്രമണം. സാദിയ സദത്ത്, ഷഹനാസ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവർ.

അഫ്ഗാനിസ്ഥാനില്‍ ആക്ടിവിസ്റ്റുകള്‍, ജഡ്ജിമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ തുടര്‍ച്ചയായി ഭീകരര്‍ ലക്ഷ്യമിടുന്നതിന്റെ ഒടുവിലത്തെ സംഭവമാണ് ടിവി സ്‌റ്റേഷന്‍ ജീവനക്കാര്‍ക്കു നേരെയുണ്ടായ ആക്രമണം. ഒരാളെ അറസ്റ്റ് ചെയ്തു. നേരത്തെ, എനിക്കാസ് എന്ന സ്വകാര്യ ടിവി സ്‌റ്റേഷനിലെ  അവതാരക മലാലായ് മയ്‌വന്ദ് ഉള്‍പ്പെടെ നാലു പേരെയും കൊലപ്പെടുത്തിയിരുന്നു. ഇവിടെ പത്തു വനിതാ ജീവനക്കാരാണ് ഉണ്ടായിരുന്നത്. 

English Summary: Afghanistan: 3 female media workers shot dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com