ADVERTISEMENT

കോട്ടയം ∙ എൻഡിഎ ഉൾപ്പെടെ ഒരു മുന്നണിയുടെയും ഭാഗമാകില്ലെന്നും കേരള ജനപക്ഷം പൂഞ്ഞാറിൽ ഒറ്റയ്ക്കു മത്സരിക്കുമെന്നും പി.സി. ജോർജ്. പൂഞ്ഞാറിൽ മാത്രമേ ജനപക്ഷം മത്സരിക്കൂ. ആരുടെ പിന്തുണയും സ്വീകരിക്കും. പൂഞ്ഞാറിൽ സഹായിക്കുന്നവരെ മറ്റു മണ്ഡലങ്ങളിൽ തിരിച്ചും സഹായിക്കുമെന്ന് ജനപക്ഷം സംസ്ഥാന നേതൃയോഗത്തിനു ശേഷം ജോർജ് പറഞ്ഞു.

പാലായിൽ മാണി സി.കാപ്പനു പിന്തുണ നൽകും. ജോസ് കെ.മാണിയെ തോൽപിക്കണം എന്നതുകൊണ്ടും കാപ്പൻ പാവമായതിനാലുമാണിത്. മുന്നണിയിൽ എടുക്കാമെന്നു പറഞ്ഞു പറ്റിച്ച യുഡിഎഫിനെ തോൽപിക്കുകയാണു മുഖ്യലക്ഷ്യം. സംസ്ഥാനത്ത് ആർക്കും ഭൂരിപക്ഷം ലഭിക്കില്ല. ബിജെപിക്ക് 5 – 10 സീറ്റ് കിട്ടും. കെ.സുരേന്ദ്രനുമായി സംസാരിച്ചിരുന്നു. എൻഡിഎ സ്ഥാനാർഥിയായി പി.സി. തോമസ് പൂഞ്ഞാറിൽ മത്സരിക്കില്ല –  ജോർജ് പറഞ്ഞു.

English Summary: Pala prepares for high-stakes battle 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com