താജ്മഹലിന് ബോംബ് ഭീഷണിയെന്ന് അജ്ഞാത സന്ദേശം; സന്ദർശകരെ ഒഴിപ്പിച്ചു
Mail This Article
×
ആഗ്ര∙ ബോംബ് ഭീഷണിയെ തുടർന്ന് താജ് മഹൽ സന്ദർശിക്കാനെത്തിയ വിനോദ സഞ്ചാരികളെ ഒഴിപ്പിച്ചു. ബോംബുണ്ടെന്ന അജ്ഞാത ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആയിരത്തോളം വരുന്ന സന്ദർശകരെ ഒഴിപ്പിച്ചത്.
വിവരം ലഭിച്ച ഉടൻതന്നെ ബോംബ് സ്ക്വാഡും സിഐഎസ്ഫും താജ് മഹൽ പരിസരത്തെത്തി തിരച്ചിൽ നടത്തി. എന്നാൽ ഒന്നും കണ്ടെത്താനായില്ലെന്ന് അവർ അറിയിച്ചു. കിഴക്ക് – വടക്ക് കവാടങ്ങൾ അടക്കുകയും സന്ദർശകരോട് എത്രയും പെട്ടെന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയുമായിരുന്നു.
English Summary :Taj Mahal vacated after bomb threat, security checks on
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.