ഡോളർ കടത്ത് കേസ്: കരമന സ്വദേശിയായ അഭിഭാഷകയെ ചോദ്യം ചെയ്യും
Mail This Article
×
കൊച്ചി ∙ ഡോളർ കടത്തുകേസിൽ തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകയെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഈ മാസം എട്ടാം തീയതി 11ന് മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് തിരുവനന്തപുരം കരമന മേളാരന്നൂർ സ്വദേശിയായ യുവതിക്ക് കസ്റ്റംസ് നോട്ടിസ് നൽകി. ഫോൺ കോൾ രേഖകളെ അടിസ്ഥാനമാക്കിയാണു നോട്ടിസ് നൽകിയതെന്നാണു വിവരം. സിം കാർഡും പാസ്പോർട്ടും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്.
English Summary : Dollar smuggling case: Customs to question woman advocate
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.