പെരുമ്പാവൂരും പിറവവും കിട്ടി; ഇടതില്‍ നേട്ടം കൊയ്ത് ജോസ് കെ.മാണി
Mail This Article
തിരുവനന്തപുരം ∙ പെരുമ്പാവൂര്‍, പിറവം സീറ്റുകള്‍ കേരള കോൺഗ്രസ് എമ്മിന് വിട്ടുനല്‍കാമെന്ന് സിപിഎം. രണ്ടു സീറ്റുകളും വിട്ടുനല്‍കുന്നതിന് എറണാകുളം ജില്ലാ കമ്മിറ്റിയില്‍ ധാരണയായി. ഇതോടെ ചങ്ങനാശേരി സീറ്റ് വേണമെന്ന ആവശ്യത്തില്‍നിന്ന് ജോസ് വിഭാഗം പിന്നോട്ടുപോകും.
ചങ്ങനാശേരിയില്‍ തട്ടി ഇടതുമുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ച വഴിമുട്ടിയിരുന്നു. സീറ്റ് സിപിഐക്ക് നല്‍കാനാവില്ലെന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ചങ്ങനാശേരിയില്ലെങ്കില്‍ കാഞ്ഞിരപ്പള്ളി നല്‍കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നിലപാട് എടുത്തു.
മുന്നണിയിൽ 12 സീറ്റ് ഉറപ്പിച്ച് കേരള കോണ്‍ഗ്രസ് (എം) മികച്ച നേട്ടമുണ്ടാക്കി. ഇതെല്ലാം പല ജില്ലകളിലുമായാണ് എന്നതും ശ്രദ്ധേയം. പാലാ, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, പൂഞ്ഞാര്‍, ഇടുക്കി, തൊടുപുഴ, ചാലക്കുടി, ഇരിക്കൂര്‍, കുറ്റ്യാടി, റാന്നി എന്നീ സീറ്റുകളും ജോസ് കെ. മാണി ഉറപ്പിച്ചിട്ടുണ്ട്.
അതേസമയം, എറണാകുളത്ത് യേശുദാസ് പറപ്പിള്ളി മത്സരിക്കും. എറണാകുളം സീറ്റില്‍ യേശുദാസ് പറപ്പിള്ളിയെ മത്സരിപ്പിക്കണമെന്ന് സിപിഎം ജില്ലാകമ്മിറ്റിയാണ് ആവശ്യപ്പെട്ടത്. അന്തിമതീരുമാനം സംസ്ഥാന സമിതിയില്‍ കൈക്കൊള്ളും. ജില്ലാപഞ്ചായത്ത് അംഗമാണ് യേശുദാസ് പറപ്പിള്ളി. നേരത്തെ ഷാജി ജോര്‍ജിനെയാണ് സിപിഎം പരിഗണിച്ചിരുന്നത്.
English Summary: Kerala Assembly Election, LDF, Kerala Congress M, Jose K Mani