ADVERTISEMENT

കൊൽക്കത്ത ∙ ബംഗാളിൽ തീ പാറും പോരാട്ടത്തിനു വേദിയാകാൻ നന്ദിഗ്രാം. മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർഥിയായ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ അവരുടെ മുൻ വിശ്വസ്തൻ സുവേന്ദു അധികാരിയെ ബിജെപി കളത്തിലിറക്കി. 57 സ്ഥാനാർഥികളുടെ ആദ്യ പട്ടിക ബിജെപി പ്രഖ്യാപിച്ചപ്പോഴാണ്, അടുത്തിടെ പാർട്ടിയിൽ അംഗത്വമെടുത്ത സുവേന്ദുവും ഇടം നേടിയത്. 13 പേരുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസും പുറത്തുവിട്ടു.

മമത മന്ത്രിസഭയിൽ അംഗമായിരുന്ന സുവേന്ദു ഇക്കഴിഞ്ഞ ഡിസംബറിലാണു തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്നത്. 2016 മുതൽ നന്ദിഗ്രാമിലെ തൃണമൂൽ എംഎൽഎ ആയ സുവേന്ദു, പാർട്ടിയിൽ മമത കഴിഞ്ഞാൽ ഏറ്റവും ജനപ്രീതിയുള്ള നേതാവായിരുന്നു. നന്ദിഗ്രാമിൽ മാത്രമേ മത്സരിക്കൂവെന്നു മമത കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെ മണ്ഡലം ദേശീയതലത്തിൽതന്നെ ശ്രദ്ധേയമായി. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അശോക് ദിൻഡ, മുൻ കോൺഗ്രസ് എംഎൽഎ സുദീപ് മുഖർജി, മുൻ ഐപിഎസ് ഓഫിസർ ഭാരതി ഘോഷ് തുടങ്ങിയവരും ബിജെപി പട്ടികയിലുണ്ട്.

തൃണമൂൽ കോൺഗ്രസ് 291 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. 8 ഘട്ടങ്ങളിലേക്കുമുള്ള എല്ലാ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചാണു തൃണമൂൽ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. സിറ്റിങ് സീറ്റായ കൊൽക്കത്തയിലെ ഭവാനിപുർ ഉപേക്ഷിച്ചാണു മമത നന്ദിഗ്രാമിലേക്കു ടിക്കറ്റ് എടുത്തത്. 294ൽ ബാക്കിയുള്ള 3 സീറ്റുകൾ സഖ്യകക്ഷിയായ ഗൂർഖ ജൻമുക്തി മോർച്ചയ്ക്കു നൽകി. ഇരുപത്തഞ്ചോളം സിറ്റിങ് എംഎൽഎമാർക്കു സീറ്റില്ല. ചെറുപ്പക്കാർക്കും വനിതകൾക്കും കൂടുതൽ അവസരം നൽകി. അൻപതോളം വനിതകൾ പട്ടികയിലുണ്ട്. ചലച്ചിത്ര താരങ്ങളും തൃണമൂൽ പട്ടികയിൽ ഉൾപ്പെടുന്നു.

English Summary: Mamata Banerjee Faces Ex-Aide Suvendu Adhikari As BJP Rival In Nandigram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com