ADVERTISEMENT

യാങ്കൂൺ∙ ഫെബ്രുവരി ഒന്നിലെ സൈനിക അട്ടിമറിക്കുശേഷം രാജ്യമെങ്ങും കുറഞ്ഞത് 54 പേരെയെങ്കിലും മ്യാൻമർ സൈന്യം കൊന്നൊടുക്കിയതായി റിപ്പോർട്ട്. പ്രതിഷേധവുമായി തെരുവിലിറങ്ങുന്ന യുവജനങ്ങളെ കൊന്നൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സൈന്യം വെടിവയ്ക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. പലരുടെയും തലയ്ക്കുനേരെയാണ് വെടിയുതിർക്കുന്നത്. പുറത്തുവരുന്ന ചിത്രങ്ങളും കുടുംബത്തിന്റെ വെളിപ്പെടുത്തലുകളും ഇക്കാര്യം സ്ഥിരീകരിക്കുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കൊന്നൊടുക്കലിനോടുള്ള സൈനിക ഭരണകൂടം പുലർത്തുന്ന നിശബ്ദത എല്ലാം അവരുടെ അനുവാദത്തോടെയാണെന്നു വ്യക്തമാക്കുന്നതായി ആംനസ്റ്റി ഇന്റർനാഷനൽ ഡപ്യൂട്ടി റീജിനൽ ഡയറക്ടർ ഫോർ റിസർച്ച് എമെർലിന്നെ ഗിൽ വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

നാലാഴ്ച നീണ്ട പ്രതിഷേധങ്ങിൽ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഏറ്റവും രക്തരൂഷിതമായത്. രാജ്യമെങ്ങും നടന്ന ജനാധിപത്യ പ്രതിഷേധത്തിനുനേരെ മയമില്ലാതെ സൈന്യം വെടിയുതിർത്തപ്പോൾ കുറഞ്ഞത് 38 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ നാലു കുട്ടികളും ഉൾപ്പെടുന്നു. മൃതദേഹങ്ങൾ രക്തത്തിൽ കുളിച്ച് തെരുവിൽ കിടക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നു. പിടികൂടിയ പ്രതിഷേധക്കാരെ പട്ടാളം മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

English Summary: Myanmar's Military Forces are Shooting to Kill as Country Mourns Young Victims: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com