ബംഗാളില്‍ ഒഴുക്ക് തുടരുന്നു; മോദിയെത്തും മുമ്പ് മിഥുന് ചക്രവര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു
Mail This Article
കൊല്‍ക്കത്ത∙ പ്രമുഖ ബോളിവുഡ് താരം മിഥുന് ചക്രവര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന മെഗാ റാലി നടക്കുന്നതിനു മുമ്പാണ് മിഥുന് ചക്രവര്‍ത്തി ബിജെപിയുടെ ഭാഗമായത്.
പാര്‍ട്ടിയുടെ സംസ്ഥാന ചുമതലയുള്ള കൈലാഷ് വിജയ്വര്ഗീയ ഇന്നലെ താരവുമായി ചര്‍ച്ച നടത്തിരുന്നു. എഴുപതുകാരനായ മിഥുന് ചക്രവര്‍ത്തിക്ക് ബംഗാളില്‍ വന്‍ ആരാധകവൃന്ദത്തിന്റെ ഉടമയാണ്.
തൃണമൂലിന്റെ രാജ്യസഭാംഗമായിരുന്ന മിഥുന് ചക്രവര്‍ത്തി ശാരദാചിട്ടി തട്ടിപ്പു കേസില്‍ ആരോപണവിധേയനായതിനെ തുടര്‍ന്നു രാജിവയ്ക്കുകയായിരുന്നു. ശാരദാ ഗ്രൂപ്പ് മുതല്‍മുടക്കിയിരുന്ന ഒരു സ്വകാര്യ ചാനലിന്റെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ 1.2 കോടി രൂപ കൈപ്പറ്റിയ സംഭവത്തില്‍ മിഥുന് ചക്രവര്‍ത്തിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. പണം മടക്കി നല്കിയ താരം ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജ്യസഭാംഗത്വം രാജിവച്ചത്.
English Summary: Actor Mithun Chakraborty joins BJP ahead of PM Modi's rally in Kolkata