ADVERTISEMENT

തിരുവനന്തപുരം ∙ ബിജെപി ഏതു ചുമതല നൽകിയാലും ഏറ്റെടുക്കുമെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ സമാപന വേദിയിലാണു ശ്രീധരന്റെ പ്രഖ്യാപനം. മികച്ചനിലയിൽ ചുമതലകൾ നിർവഹിക്കാനുള്ള ദേഹബലവും ആത്മബലവുമുണ്ടെന്നും ശ്രീധരൻ പറഞ്ഞു. വിജയ യാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരം ശംഖുമുഖത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു.

നടൻ ദേവന്റെ കേരള പീപ്പിൾസ് പാർട്ടി ബിജെപിയിൽ ലയിച്ചു. അമിത് ഷായാണു ദേവനെ ബിജെപി പതാക നൽകി സ്വീകരിച്ചത്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ഉപാധ്യക്ഷനും പന്തളം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ പന്തളം പ്രഭാകരൻ, മുൻ ഐഎഎസ് ഉദ്യോഗസ്ഥനും കലക്ടറുമായിരുന്ന കെ.വി ബാലകൃഷ്ണൻ, നടി രാധ തുടങ്ങിയവരും ബിജെപിയിൽ ചേർന്നു.

സംസ്ഥാനത്തെ ബിജെപി നേതാക്കൾക്കു പുറമെ കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി, കർണാടക ഉപമുഖ്യമന്ത്രി അ‍ശ്വത്ഥ് നാരായൺ തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

വിജയയാത്രയുടെ സമാപന സമ്മേളനത്തിന് എത്തിയ ദേശീയ സംസ്ഥാന നേതാക്കൾ. ചിത്രം . റിങ്കു രാജ് മട്ടാഞ്ചേരിയിൽ
വിജയയാത്രയുടെ സമാപന സമ്മേളനത്തിന് എത്തിയ ദേശീയ സംസ്ഥാന നേതാക്കൾ. ചിത്രം . റിങ്കു രാജ് മട്ടാഞ്ചേരിയിൽ

English Summary : Home Minister Amit Shah in BJP’s ‘Vijaya Yatra’ in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com