ADVERTISEMENT

കൊച്ചി∙ പാലാരിവട്ടം പാലത്തിന്റെ പുനർനിർമാണം വൈകിപ്പിച്ചത് കോടതിവിധിയാണെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. ഭാരപരിശോധന നടത്താനുള്ള ഹൈക്കോടതിയുടെ സിംഗിൾ‌ ബെഞ്ച് വിധി നിർമാണം വൈകിപ്പിച്ചു. ഇല്ലെങ്കിൽ ഒരു വർഷം മുൻപ് പണി പൂർത്തിയാക്കാമായിരുന്നു. എങ്കിലും അഞ്ചര മാസം കൊണ്ട് പണി പൂർത്തിയാക്കി.  പാലം പണി പൂർത്തിയാക്കുന്നതിൽ എല്ലാവരും സഹകരിച്ചു. ഇ. ശ്രീധരൻ അടക്കമുള്ളവർക്ക് നന്ദി അറിയിക്കുന്നതായും സുധാകരൻ പറഞ്ഞു. 

ഇന്ന് വൈകിട്ട് നാലിനാണ് പുനർനിർമിച്ച പാലാരിവട്ടം പാലം ദേശീയപാതാ വിഭാഗം ചീഫ് എൻജിനീയർ ഗതാഗതത്തിനായി തുറന്നത്. തകരാറിലായ പാലത്തിൽ ചെന്നൈ ഐഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2019 മേയ് 1 മുതൽ ഗതാഗതം നിർത്തി വച്ചിരിക്കുകയായിരുന്നു. മന്ത്രി ജി. സുധാകരന്റെ വാഹനമാണ് ആദ്യം പാലത്തിലൂടെ കടന്നു പോയത്. അതിനു പിന്നാലെ സിപിഎം ബിജെപി പ്രവർത്തകരുടെ പ്രകടനവും നടന്നു. 

English Summary : G Sudharakaran agaonst high court during Palarivattom flyover opening

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com