തിരഞ്ഞെടുപ്പില്‍ ആഴക്കടല്‍ മല്‍സ്യബന്ധന കരാര്‍ പ്രതിഫലിക്കും: കടുപ്പിച്ച് ലത്തീന്‍ സഭ
Mail This Article
×
തിരുവനന്തപുരം∙ ആഴക്കടല്‍ മല്‍സ്യബന്ധന കരാര്‍ വിവാദം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ലത്തീന്‍ സഭ. സര്‍ക്കാര്‍ നിലപാട് തൃപ്തികരമല്ല; കാര്യങ്ങള്‍ ജനങ്ങള്‍ മനസിലാക്കുന്നുണ്ട്. നയം തിരുത്തണമെന്ന് റീജണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ആവശ്യപ്പെട്ടു.
ഫിഷറീസ്, വ്യവസായ വകുപ്പുകളുടേത് കുറ്റകരമായ അനാസ്ഥയെന്ന് ബിഷപ് ജോസഫ് കരിയില്‍ പറഞ്ഞു. അധികാരത്തില്‍ ആനുപാതിക പങ്കാളിത്തം വേണമെന്നും റീജണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.