ADVERTISEMENT

തിരുവനന്തപുരം ∙ ഐഫോൺ വിവാദത്തിൽ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനെ വി.മുരളീധരൻ വേട്ടയാടുന്നു എന്ന് പറഞ്ഞില്ലല്ലോ എന്നതിൽ ആശ്വാസം ഉണ്ടെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ. ഇക്കാര്യത്തിലെങ്കിലും സത്യസന്ധത പുലർത്തിയതിനു മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

കസ്റ്റംസ് എന്ന ഏജൻസിയാണു ഡോളർ കടത്ത് കേസിലെ കക്ഷിയെന്നും അതിലെ മുതിർന്ന ഉദ്യോഗസ്ഥൻ കോടതിയിൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യുക എന്നത് സ്വാഭാവിക നടപടിയാണെന്നും മുഖ്യമന്ത്രിക്ക് അറിയില്ലേ? മുഖ്യമന്ത്രിക്ക് ഇത് അറിയില്ല എന്ന് തോന്നുന്നവിധം വാർത്താക്കുറിപ്പ് തയാറാക്കി അദ്ദേഹത്തെ അപഹസിച്ചയാളെ മാറ്റി നിർത്തുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. 

കസ്റ്റംസ് സൂപ്രണ്ട് കക്ഷിയായ കേസിൽ കസ്റ്റംസ് കമ്മിഷണ‍ർ എന്തിന് മറുപടി പറയണം എന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. കമ്മിഷണർ മറുപടി നൽകിയത് എന്തുകൊണ്ടെന്ന് സാമാന്യ ബുദ്ധിയനുസരിച്ച് മുഖ്യമന്ത്രി തിരിച്ചറിയണം. വിദേശത്തുനിന്നുള്ള കള്ളക്കടത്ത് നിരീക്ഷിക്കൽ ആണ് വിദേശകാര്യ വകുപ്പിന്‍റെ ജോലി എന്നാണ് മുഖ്യമന്ത്രി ധരിച്ചിരിക്കുന്നത്.

ഇതെല്ലാം ധനകാര്യ വകുപ്പിന്‍റെ കീഴിൽ വരുന്ന കസ്റ്റംസിന്‍റെ ജോലിയാണെന്ന് അദ്ദേഹത്തിന് അറിയില്ലെങ്കിൽ മാധ്യമ പ്രവർത്തകരെങ്കിലും പറഞ്ഞ് മനസ്സിലാക്കണം. ഇച്ഛാശക്തിയുള്ള ധനമന്ത്രിയും ധനകാര്യ വകുപ്പും കേന്ദ്രത്തിൽ ഉള്ളതിനാലാണ് വിദേശ പൗരന്മാരുമായി ചേർന്ന് പിണറായി വിജയൻ നടത്തിയ കള്ളക്കടത്ത് കയ്യോടെ പിടിച്ചതെന്നും മുരളീധരൻ പറഞ്ഞു.

English Summary : V Muralidharan against Pinarayi Vijayan in dollar smuggling case, iPhone controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com