ബെസോസിന്റെ മുൻ ഭാര്യ മക്കൻസി വിവാഹിതയായി; ഭർത്താവ് അധ്യാപകൻ
Mail This Article
ന്യൂയോർക്ക് ∙ ലോകത്തിലെ അതിസമ്പന്നരായ സ്ത്രീകളിലൊരാളായ മക്കൻസി സ്കോട് വീണ്ടും വിവാഹിതയായി. മക്കൻസിയുടെ കുട്ടികൾ പഠിക്കുന്ന സ്കൂളിലെ സയൻസ് അധ്യാപകനായ ഡാൻ ജെവെറ്റ് ആണ് ഭർത്താവ്. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസുമായുള്ള 25 വർഷം നീണ്ട വിവാഹബന്ധം ഇവർ 2019ലാണ് അവസാനിപ്പിച്ചത്.
ആമസോൺ സ്ഥാപിക്കാൻ ജെഫ് ബെസോസിനെ മക്കൻസി സഹായിച്ചിരുന്നു. ഡാനിനൊപ്പം നാലു മക്കളുമായി സിയാറ്റിലാണ് അൻപതുകാരിയായ മക്കൻസി താമസിക്കുന്നത്. 2019ൽ വിവാഹ മോചനം നേടുന്നതിന് മുൻപ് ജെഫ് ബെസോസ് ആയിരുന്നു ലോകത്തിലെ ഏറ്റവും വലിയ ധനികൻ.
എന്നാൽ വിവാഹമോചന കരാർ പ്രകാരം സമ്പത്തിന്റെ 4% മക്കൻസിക്ക് നൽകേണ്ടി വന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മക്കൻസി വൻ തുകയാണ് നീക്കിവയ്ക്കുന്നത്. ഡാൻ വളരെ നല്ലയാളാണെന്നും ഇരുവരും വിവാഹിതരായതിൽ സന്തോഷമുണ്ടെന്നും ബെസോസ് പ്രതികരിച്ചു.
Content Highlights: Billionaire MacKenzie Scott has married