ADVERTISEMENT

തിരുവനന്തപുരം∙ സിപിഎമ്മിനായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്നത് 11 വനിതകൾ. മന്ത്രിമാരായ കെ.കെ.ശൈലജയും മേഴ്സിക്കുട്ടിയമ്മയും വീണ്ടും മത്സരിക്കും. മേഴ്സിക്കുട്ടിയമ്മ കുണ്ടറയിലും കെ.കെ.ശൈലജ മട്ടന്നൂരിലുമായിരിക്കും മത്സരിക്കുക. സിപിഎം സെക്രട്ടേറിയറ്റ് അംഗീകരിക്കുന്ന പട്ടികയ്ക്കു പിബിയാണ് അന്തിമ അനുമതി നൽകേണ്ടത്. 

ആറൻമുളയിൽ സിറ്റിങ് എംഎൽഎ വീണാ ജോർജിന്റെ പേരാണ് പരിഗണനയിൽ. വീണാ ജോർജ് 7646 വോട്ടുകൾക്കാണ് കോൺഗ്രസിലെ കെ.ശിവദാസൻനായരെ പരാജയപ്പെടുത്തിയത്. കായംകുളത്ത് സിറ്റിങ് എംഎൽഎയായ യു.പ്രതിഭയുടെ പേരാണ് പരിഗണനയിൽ. 11,857 വോട്ടുകൾക്കാണ് യു.പ്രതിഭ കോൺഗ്രസിലെ എം.ലിജുവിനെ പരാജയപ്പെടുത്തിയത്. മറ്റു വനിതാ സ്ഥാനാർഥികൾ: ആറ്റിങ്ങൽ (ഒ.എസ്.അംബിക), അരൂർ (ദലീമ ജോജോ), ആലുവ (ഷെൽന നിഷാദ്), ഇരിങ്ങാലക്കുട (ആർ.ബിന്ദു), കൊയിലാണ്ടി (കാനത്തില്‍ ജമീല), വണ്ടൂർ (പി.മിഥുന), കോങ്ങാട് (കെ.ശാന്തകുമാരി). 

Content Highlights: CPM women candidates in Kerala

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com