പ്രതികളെ വിളിച്ചു, പക്കൽ 9 സിംകാർഡുകൾ; അഭിഭാഷക കസ്റ്റംസിനു മുന്നിൽ
Mail This Article
കൊച്ചി∙ സ്വർണക്കടത്ത്, ഡോളർകടത്തു കേസുകളിൽ തിരുവനന്തപുരം കരമന സ്വദേശിയായ അഭിഭാഷക എസ്. ദിവ്യ കസ്റ്റംസിനു മുമ്പാകെ ഹാജരായി. ഇവരുടെ ഒരു വർഷത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പാസ്പോർട്ട്, മൊബൈൽ ഫോൺ തുടങ്ങിയവ പരിശോധിക്കും. ഇവരുടെ പേരിലുള്ള ഒൻപതു സിംകാർഡുകളിൽനിന്നായി പ്രതികളെ നിരവധി തവണ വിളിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. ഇവ ഇവർ തന്നെയാണോ ഉപയോഗിച്ചിരുന്നത് എന്നാണ് പ്രധാനമായും ചോദിച്ചറിയുക.
അതേസമയം തനിക്ക് കള്ളക്കടത്തു സംഘവുമായി ബന്ധമില്ലെന്നും അടുത്തിടെ ലഭിച്ച സിംകാർഡുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിച്ചറിയുന്നതിനാണ് വിളിപ്പിച്ചിട്ടുള്ളത് എന്നുമാണ് ദിവ്യ പറയുന്നത്. തന്റെ കൈക്കുഞ്ഞുമായിട്ടാണ് ദിവ്യ ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഓഫിസിൽ ഹാജരായത്.
English Summary: Gold Smuggling Case - Advocate S Divya presents before customs