താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തൽ വിലക്കി ഹൈക്കോടതി; സർക്കാരിന് തിരിച്ചടി
Mail This Article
×
കൊച്ചി ∙ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് ഹൈക്കോടതി വിലക്ക്. സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമാണ്. സ്ഥിരപ്പെടുത്തല്‍ സുപ്രീം കോടതി വിധിക്ക് എതിരാണെന്നു ഹൈക്കോടതി വിലയിരുത്തി.
സ്ഥിരപ്പെടുത്തരുതെന്ന നിര്‍ദേശം മൂന്നാഴ്ചയ്ക്കകം ചീഫ് സെക്രട്ടറി എല്ലാ വകുപ്പുകള്‍ക്കും നല്‍കണമെന്നും ഉത്തരവിൽ പറയുന്നു. ഐഎച്ച്ആർഡിക്ക് കീഴിലുള്ള തിരുവനന്തപുരത്തെ എൻജിനീയറിങ് കോളജിലെ രണ്ടു താൽക്കാലിക ജീവനക്കാർ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച അപ്പീലിലാണ് കോടതി ഉത്തരവ്
English Summary: High Court on stabilization of temporary employees
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.