ലോൺ തീർന്നു; ആദ്യമായി ഒരു കാർ സ്വന്തമാക്കി: എം. വിൻസെന്റ്
Mail This Article
×
തിരുവനന്തപുരം∙ കഴിഞ്ഞ അഞ്ചുവർഷമായി തനിക്കൊപ്പമുള്ള കാർ സ്വന്തമാക്കി കോവളം എംഎൽഎ എ.വിൻസെന്റ്. സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. കാറിനായി എടുത്ത ലോൺ അടഞ്ഞു തീർന്നെന്നും അദ്ദേഹം കുറിച്ചു.
‘ലോൺ അടഞ്ഞു തീർന്നു, ജീവിതത്തിൽ ആദ്യമായി ഒരു കാർ സ്വന്തമായി. കഴിഞ്ഞ 5 വർഷമായി 2,23,000 കിലോമീറ്റർ പിന്നിട്ട എന്നോടൊപ്പമുള്ള എന്റെ സാരഥി, എംഎൽഎമാർക്കുള്ള വാഹന വായ്പാ സഹായം ഉപയോഗിച്ച് വാങ്ങിയ എന്റെ കാറിന്റെ അവസാനത്തെ ഗഡു വായ്പയും ഇന്ന് അടഞ്ഞു തീർന്നതോടെ എന്റെ ജീവിതത്തിൽ ആദ്യമായി ഒരു കാർ സ്വന്തമായി. കടപ്പാട്: കോവളത്തെ ജനങ്ങളോട്.’ അദ്ദേഹം കുറിച്ചു.
English Summary: M Vincent MLA paid installment for Car loan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.