ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യാന്തര വനിതാ ദിനത്തിൽ സ്ത്രീ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഉൽപന്നങ്ങൾ വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ ‘ആത്മനിർഭർ’ ആക്കുന്നതിൽ സ്ത്രീകൾ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും സ്ത്രീകൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനു നാം പ്രതിജ്ഞാബദ്ധരാകണമെന്നും മോദി ട്വീറ്റ് ചെയ്തു.

വാങ്ങിയ ഉൽപന്നങ്ങളുടെ വിശദാംശങ്ങളും അദ്ദേഹം ട്വീറ്റിൽ പങ്കുവച്ചു. ചിരട്ടകൊണ്ട് നിർമിച്ച നിലവിളക്കാണ് കേരളത്തില്‍നിന്നു വാങ്ങിയത്. കേരളത്തിലെ സ്ത്രീകൾ ചിരട്ട കൊണ്ട് നിർമിച്ച നിലവിളക്ക് ഏറ്റുവാങ്ങാനായി കാത്തിരിക്കുന്നുവെന്നും പ്രാദേശിക കരകൗശല വിദ്യകളെയും ഉൽപന്നങ്ങളെയും നമ്മുടെ സ്ത്രീശക്‌തി സംരക്ഷിക്കുകയും ജനപ്രിയമാക്കുകയും ചെയ്യുന്നത് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടിലെ തോഡ ഗോത്രത്തിലെ കരകൗശല തൊഴിലാളികൾ നിർമിച്ച എംബ്രോയിഡറി ഷാൾ, കരകൗശല ഗോണ്ട് പേപ്പർ പെയിന്റിങ്, ഖാദി കോട്ടൺ മധുബാനി പെയിന്റഡ് ഷോൾ, ബംഗാളിൽനിന്നുള്ള ജ്യൂട്ട് ഫയൽ ഫോൾഡർ, നാഗ ഷാൾ തുടങ്ങിയവയും പ്രധാനമന്ത്രി വാങ്ങിയിട്ടുണ്ട്. 

English Summary: PM Modi buys products from women entrepreneurs on International Women's Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com