ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ പേരു പറഞ്ഞാൽ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) വാഗ്ദാനം നൽകിയതായി മൊഴി. സ്വപ്നയുടെ എസ്കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർ റെജിമോളുടേതാണ് മൊഴി. ലോക്കറിലെ തുക ശിവശങ്കർ തന്നതാണെന്നു പറയണമെന്നും ആ തുക മുഖ്യമന്ത്രി ശിവശങ്കറിനു നൽകിയതാണെന്നും പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാം എന്നായിരുന്നു വാദ്ഗാനം.

ഓഗസ്റ്റ് 13നു രാത്രിയിലെ ചോദ്യം ചെയ്യലിലാണ് ഇങ്ങനെ പറഞ്ഞത്. ഇഡി ഡിവൈഎസ്പി രാധാകൃഷ്ണനാണ് ഈ വാഗ്ദാനം നൽകിയത്. പലപ്പോഴും പുലർച്ചെ നാലുമണി വരെ ചോദ്യം ചെയ്തെന്നും മൊഴിയിൽ പറയുന്നു. സ്വപ്നയുടെ ശബ്ദരേഖ അന്വേഷിക്കുന്ന സംഘത്തിനാണ് മൊഴി നൽകിയത്.

English Summary: Kerala gold scam: ED forced Swapna Suresh to name Kerala CM Pinarayi Vijayan in smuggling case, reveals cop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com