പൊന്നാനിയിൽ നേതാക്കളുടെ കൂട്ടരാജി, വന്‍ പ്രതിഷേധം; സിപിഎമ്മിന് പ്രതിസന്ധിയേറുന്നു
Mail This Article
പൊന്നാനി∙ സിപിഎം സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ പ്രതിഷേധിച്ച് പൊന്നാനിയിൽ രാജിയും പ്രതിഷേധവും. എരമംഗലം ലോക്കല്‍ കമ്മിറ്റിയിലെ നാല് അംഗങ്ങള്‍ രാജിവച്ചു. വെളിയങ്കോട് എല്‍സിയിലെ നാല് അംഗങ്ങളും രാജിവച്ചു. ആറ് ബ്രാഞ്ച് സെക്രട്ടറിമാരും രാജിക്കത്ത് നല്‍കി. സിപിഎമ്മിന്റെ സിറ്റിങ് മണ്ഡലമായ പൊന്നാനിയില്‍ ടി.എം.സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ഭൂരിപക്ഷം ലോക്കല്‍ കമ്മിറ്റികളും ആവശ്യപ്പെട്ടിരുന്നു. ഇന്നലെ സിദ്ദിഖിനായി പരസ്യ പ്രതിഷേധവുമായി അണികൾ രംഗത്തുവന്നിരുന്നു.
അതേസമയം, പ്രതിഷേധം തന്‍റെ അറിവോടെയല്ലെന്ന് ടി.എം. സിദ്ദിഖ് വ്യക്തമാക്കി. പ്രതിഷേധം പാടില്ലെന്ന് ഫെയ്സ്ബുക്കിലൂടെ അഭ്യര്‍ഥിച്ചിരുന്നതായും സിദ്ദിഖ് മനോരമ ന്യൂസിനോട് പറഞ്ഞിരുന്നു. എന്നാൽ, പൊന്നാനിയിൽ നടന്ന പ്രതിഷേധത്തെ കുറിച്ച് ടിവിയിൽ കണ്ട അറിവ് മാത്രമെന്നാണ് സിപിഎം ആക്ടിങ് സെക്രട്ടറി വിജയരാഘവന്റെ പ്രതികരണം.
English Summary : Ponnani CPM seat controversy protest updates