വിജയരാഘവന്റെ ഭാര്യയായതു കൊണ്ടല്ല സ്ഥാനാര്‍ഥിയാക്കിയത്: ആര്.ബിന്ദു
Mail This Article
×
ഇരിങ്ങാലക്കുട ∙ സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്റെ ഭാര്യയായതു കൊണ്ടല്ല, തന്നെ സ്ഥാനാര്‍ഥിയാക്കിയതെന്ന് ഇരിങ്ങാലക്കുടയിലെ ഇടതു സ്ഥാനാര്‍ഥി ഡോ. ആര്.ബിന്ദു. 30 വര്‍ഷമായി പൊതുരംഗത്തുണ്ട്. വിമര്‍ശിക്കുന്നത് ശരിയല്ല. ഇരിങ്ങാലക്കുട ജന്മനാടാണെന്നും ബിന്ദു പറഞ്ഞു.
തൃശൂര്‍ കോര്പ്പറേഷന് മുന്‍ മേയറായ ബിന്ദു എസ്എഫ്ഐയിലൂടെയാണ് പൊതുരംഗത്തെത്തിയത്. പാര്‍ട്ടിക്ക് തന്റെ മേലുള്ള വിശ്വാസമാണ് സ്ഥാനാര്‍ഥിത്വത്തിന്റെ അടിസ്ഥാനമെന്നും ബിന്ദു പ്രതികരിച്ചു.
English Summary: A Vijayagahavan's wife R, Bindu on CPM Candidatureship at Irinjalakuda
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.