ADVERTISEMENT

കോഴിക്കോട് ∙ ശബരിമല യുവതീപ്രവേശം, പൗരത്വ ഭേദഗതി നിയമം എന്നിവയുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു നടന്ന പ്രക്ഷോഭങ്ങളിൽ, ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത എല്ലാ കേസുകളും പിൻവലിക്കാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാൽ ശബരിമല സമരത്തിൽ ശിക്ഷ ലഭിച്ചുവെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് ടി.സിദ്ദീഖ്. 

സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. കേസുകൾ പിൻവലിക്കുമെന്ന പ്രഖ്യാപനം തട്ടിപ്പാണെന്നും വിശ്വാസികളെ കബളിപ്പിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.

കുറിപ്പ് ഇങ്ങനെ: ‘ശബരിമലയിൽ സർക്കാർ വനിതാ ആക്ടിവിസ്റ്റുകളെ പ്രവേശിപ്പിച്ച്‌ വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങളെ തകർക്കാൻ ശ്രമിച്ചപ്പോൾ കോഴിക്കോട്‌ എഡിജിപി ഓഫിസിലേക്ക്‌ പ്രതിഷേധ മാർച്ച്‌ നടത്തിയിരുന്നു. ആ കേസിൽ ഹാജരായപ്പോൾ കോടതി പിരിയും വരെ കോടതിയിൽ നിൽക്കേണ്ടി വരികയും നല്ലൊരു തുക ഫൈൻ അടയ്ക്കേണ്ടിയും വന്നു.

അതായത്‌ ശബരിമല സമരത്തിൽ ശിക്ഷ അനുഭവിച്ചു. സർക്കാർ കേസുകൾ പിൻവലിക്കാൻ തയാറായില്ല എന്ന്. എത്ര കേസുകൾ എടുത്താലും എത്ര ശിക്ഷ അനുഭവിക്കേണ്ടി വന്നാലും ഒരിഞ്ച്‌ പിന്നോട്ടില്ല..’

English Summary: Promise of govt is not kept T Siddique on Sabarimala case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com