ADVERTISEMENT

കോഴിക്കോട് ∙ കേരള കോണ്‍ഗ്രസിന് (എം) സീറ്റ് നല്‍കിയതിനെതിരെ കുറ്റ്യാടിയില്‍ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധമുയര്‍ന്നതിനെ തുടർന്ന് കുറ്റ്യാടി സീറ്റ് സിപിഎമ്മിന് തിരിച്ചു നല്‍കണോയെന്നു കേരള കോണ്‍ഗ്രസ് തീരുമാനിക്കട്ടെയെന്ന നിലപാടിൽ സിപിഎം നേതൃത്വം. 

തിരുവമ്പാടിയുമായി വച്ചുമാറ്റം ഇനി പ്രായോഗികമല്ല. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ഇന്നുചേരും. അതേസമയം സിപിഎം പിന്തുണയില്ലാതെ ജയം ദുഷ്കരമാണെന്നാണ് കേരള കോണ്‍ഗ്രസ് വിലയിരുത്തല്‍. കുറ്റ്യാടി ഉള്‍പ്പെടുത്താതെയാണ് ഇന്നലെ കേരള കോണ്‍ഗ്രസ് പട്ടിക പ്രഖ്യാപിച്ചത്.

പൊതു സ്വതന്ത്രനെ മല്‍സരിപ്പിക്കുക, തിരുവമ്പാടി – കുറ്റ്യാടി സീറ്റുകള്‍ വച്ചുമാറുക ഈ രണ്ടു തരത്തിലാണു ചര്‍ച്ച പുരോഗമിച്ചിരുന്നുവെങ്കിലും എന്നാല്‍ തിരുവമ്പാടിയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ച സാഹചര്യത്തില്‍ മണ്ഡലം വച്ചുമാറല്‍ ബുദ്ധിമുട്ടാണെന്നാണ് സിപിഎം വിലയിരുത്തൽ. അല്ലെങ്കില്‍ കേരള കോണ്‍ഗ്രസ് കുറ്റ്യാടി സീറ്റ് വിട്ടുകൊടുക്കേണ്ടിവരും. കുറ്റ്യാടിയില്‍ സിപിഎം സ്ഥാനാര്‍ഥി മല്‍സരിക്കണമെന്ന പൊതുവികാരം പ്രവര്‍ത്തകര്‍ക്കുണ്ടെന്നു പറയുന്ന സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണോ ഇത്തരം പ്രതിഷേധങ്ങള്‍ എന്നും ചര്‍ച്ചകളുണ്ട്.

English Summary: Protests intensify in Kuttiyadi; CPM eyeing to take seat back

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com