ADVERTISEMENT

ന്യൂഡൽഹി∙ കേരളത്തിൽ 35 സീറ്റു കിട്ടിയാൽ ബിജെപി സർക്കാരുണ്ടാക്കുമെന്ന് ആവർത്തിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. കേരളത്തിൽ സർക്കാരുണ്ടാക്കാൻ 71 സീറ്റു വേണ്ട. ധർമടം, പുതുപ്പള്ളി, ഹരിപ്പാട് എന്നിവിടങ്ങളിൽ ശക്തരായ സ്ഥാനാർഥികളെ നിർത്തും.

നേമത്ത് ബിജെപിയും സിപിഎമ്മും തമ്മിലാണ് മത്സരം. അവിടെ ഉമ്മൻ ചാണ്ടിയെപ്പോലുള്ള കരുത്തരായ സ്ഥാനാർഥികളെ സ്വാഗതം ചെയ്യുന്നു. ശക്തമായ ത്രികോണ മത്സരമാണ് കേരളത്തിലെന്നും സുരേന്ദ്രൻ പറഞ്ഞു. പാർട്ടി സ്ഥാനാർഥിപ്പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പു സമിതിയുമായി ചർച്ച ചെയ്യാൻ ഡൽഹിയിലെത്തിയതാണ് സുരേന്ദ്രൻ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പങ്കെടുക്കുന്ന യോഗം വൈകുന്നേരം പാർട്ടി ആസ്ഥാനത്തു നടക്കും. ഇന്നു രാത്രി വൈകിയോ നാളെയോ സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിക്കും. തമിഴ്നാട്, പുതുച്ചേരി, ബംഗാൾ മൂന്നാം ഘട്ടം തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ എന്നിവിടങ്ങളിലെ സ്ഥാനാർഥിപ്പട്ടികയിലും യോഗം അന്തിമ തീരുമാനമെടുക്കും.

Content Highlights: BJP needs only 35 seats to form govt: K Surendran

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com