ADVERTISEMENT

മുംബൈ∙ ധാരാവിയിലെ കോവിഡ് നിയന്ത്രണത്തിന് സഹായിച്ച നടപടികൾക്ക് നേതൃത്വം നൽകിയ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ (എസിപി) രമേഷ് നംഗ്രെ (55) അന്തരിച്ചു. ഹൃദ്രോഗത്തെത്തുടർന്ന് തുടർന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യയും 3 മക്കളുമുണ്ട്. കഴിഞ്ഞ വർഷം നഗരത്തിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ ധാരാവി പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്‌പെക്ടറായിരുന്നു നംഗ്രെ. 

ലോക്ഡൗൺ നടപടികൾ കർശനമായി നടപ്പിലാക്കുന്നതിലൂടെ കോവിഡിനു തടയിടാൻ നംഗ്രെ പ്രയത്‌നിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ, കോവിഡ് നിയന്ത്രിക്കുന്നതിൽ ധാരാവി കൈവരിച്ച നേട്ടം ലോകാരോഗ്യ സംഘടനയുടെയും (ഡബ്ല്യുഎച്ച്ഒ) പ്രശംസ നേടി. ധാരാവി പൊലീസ് സ്‌റ്റേഷനിലെ 60 ഉദ്യോഗസ്ഥർ വരെ കോവിഡ് ബാധിതരായിട്ടും സ്‌റ്റേഷന്റെ പ്രവർത്തനത്തെ ബാധിക്കാതെ മുന്നോട്ടുകൊണ്ടുപോകാൻ നംഗ്രെയ്ക്കായി. ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന്റെ പ്രശംസ ലഭിച്ച നംഗ്രെയ്ക്ക് ഈയിടെയാണ് എസിപിയായി സ്ഥാനക്കയറ്റം ലഭിച്ചത്.

English Summary: Dharavi's Covid hero dies of cardiac arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com