ADVERTISEMENT

ബെയ്ജിങ് ∙ ഇന്ത്യയുടെ ആശങ്കകള്‍ അവഗണിച്ച് ബ്രഹ്മപുത്ര നദിയില്‍ അണക്കെട്ട് നിര്‍മിക്കാനുള്ള പദ്ധതിയുമായി ചൈന മുന്നോട്ട്. അരുണാചല്‍ പ്രദേശ് അതിര്‍ത്തിക്കു സമീപം ടിബറ്റില്‍, ബ്രഹ്മപുത്രയിലെ അണക്കെട്ട് ഉള്‍പ്പെടെ കോടികളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്ന 14 ാം പഞ്ചവത്സര പദ്ധതി ചൈനീസ് പാര്‍ലമെന്റ് അംഗീകരിച്ചു.

ഇന്ത്യയും ബംഗ്ലദേശും ആശങ്ക അറിയിച്ചിരിക്കുന്ന മേഖലയില്‍ തന്നെയാണ് അണക്കെട്ട് നിര്‍മിക്കാന്‍ ചൈനയുടെ നീക്കം. ഇരുരാജ്യങ്ങളും ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങള്‍ ചൈന തള്ളുകയായിരുന്നു. ഈ വര്‍ഷം തന്നെ നിര്‍മാണം ആരംഭിക്കുമെന്നാണു സൂചന. നദീജലം ഒഴുകിയെത്തുന്ന രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ ഹനിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് ആണ് പദ്ധതികള്‍ അംഗീകരിച്ചത്. രാജ്യവികസനം ത്വരിതപ്പെടുത്തുന്ന 60 നിര്‍ദേശങ്ങൾക്കാണ് അംഗീകാരം. കമ്യൂണിസ്റ്റ് പാര്‍ട്ടി കഴിഞ്ഞ വര്‍ഷം തന്നെ പദ്ധതികള്‍ക്ക് അനുമതി നൽകിയിരുന്നു.

English Summary: China Approves 14th Five-Year Plan To Build Dam On Brahmaputra In Tibet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com