മുൻ ഡിസിസി പ്രസിഡന്റിന് സീറ്റില്ല; ഇടുക്കി ഡിസിസി പിളർപ്പിലേക്ക്
Mail This Article
തൊടുപുഴ∙ മുൻ ഇടുക്കി ഡിസിസി പ്രസിഡന്റ് റോയ് കെ. പൗലോസിന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഇടുക്കി കോൺഗ്രസ്സിൽ കൂട്ടരാജി. 5 ബ്ലോക്ക് പ്രസിഡന്റുമാർ, മണ്ഡലം പ്രസിഡന്റുമാർ, 15 ഡിസിസി ഭാരവാഹികൾ, യൂത്ത് കോൺഗ്രസ്, കെഎസ്‌യു ഭാരവാഹികളുൾപ്പെടെ അറുപതോളം പേരാണ് രാജി പ്രഖ്യാപിച്ചത്. റോയ് കെ. പൗലോസിന്റെ ഉടുംമ്പന്നൂരിലെ വീട്ടിൽ ചേർന്ന യോഗത്തിന് ശേഷമാണ് രാജി പ്രഖ്യാപനം.
പീരുമേട്, മൂവാറ്റുപുഴ, കോതമംഗലം സീറ്റുകളിൽ പരിഗണിക്കാമെന്ന് കോൺഗ്രസ് നേതൃത്വം ഉറപ്പ് നൽകിയിരുന്നു. സീറ്റ് ലഭിക്കുമെന്ന് ഇപ്പോഴും ശുഭപ്രതീക്ഷയുണ്ടെന്നും റോയ് കെ. പൗലോസ് പ്രതികരിച്ചു. പീരുമേടല്ലെങ്കിൽ അർഹമായ മറ്റേതെങ്കിലും സീറ്റ് നൽകണമെന്നും മറിച്ചായാൽ ഇടുക്കിയിലെ അഞ്ച് മണ്ഡലങ്ങളിലും വിജയത്തെ ബാധിക്കുമെന്നും കോൺഗ്രസ് നേതാക്കൾ മുന്നറിയിപ്പ് നൽകി.
English Summary: Idukki DCC likely to split