തൃക്കരിപ്പൂരിനായി പിടിവാശിയില്ല; കോൺഗ്രസിന് വിട്ടുനൽകാൻ തയാർ: മോൻസ്
Mail This Article
കാസർകോട്∙ തൃക്കരിപ്പൂർ സീറ്റിനായി പിടിവാശിയില്ലെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. കോൺഗ്രസിന് വിജയസാധ്യതയുണ്ടെങ്കിൽ സീറ്റ് വിട്ടുനൽകാൻ തയാറാണെന്ന് മോൻസ് ജോസഫ് പ്രതികരിച്ചു. കോൺഗ്രസ് നേതൃത്വം ചർച്ച ചെയ്തു മറ്റൊരു സീറ്റ് പകരം നൽകിയാൽ മതിയെന്നും മോൻസ് പ്രതികരിച്ചു.
തൃക്കരിപ്പൂർ, ഉദുമ സീറ്റുകളെച്ചൊല്ലി കാസർകോട് കോൺഗ്രസിൽ പൊട്ടിത്തെറി. ഒരു സ്വാധീനവുമില്ലാത്ത ജോസഫ് ഗ്രൂപ്പിനു തൃക്കരിപ്പൂർ നൽകിയത് ജില്ലയിലെ കോൺഗ്രസ് നേതാക്കളോട് കൂടിയാലോചിക്കാതെയെന്ന് വിമർശനം. ഉദുമ സീറ്റിൽ നേതൃത്വം ഏകപക്ഷീയമായി തീരുമാനമെടുത്തെന്നും ആക്ഷേപം. കോൺഗ്രസ് നേതൃത്വത്തോടുള്ള വിയോജിപ്പ് പരസ്യമാക്കി ഡിസിസി പ്രസിഡന്റ് അടക്കമുള്ളവർ കാസർകോട്ട് രഹസ്യയോഗം ചേർന്നു.
ജില്ലാ കോൺഗ്രസ് അധ്യക്ഷൻ ഹക്കീം കുന്നിൽ കെപിസിസി നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചതായാണ് സൂചന. അതോടൊപ്പം പത്ത് ഡിസിസി ഭാരവാഹികൾ രാജിക്കത്ത് ഡിസിസി പ്രസിഡന്റിന് നൽകി. സ്ഥാനാർഥി പ്രഖ്യാപനം ഔദ്യോഗികമാകുന്നതോടെ ജില്ലയിലെ കോൺഗ്രസിനകത്ത് കലഹം രൂക്ഷമാകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
English Summary: Monce Joseph on Thrikkaripur seat issue