120 ബൂത്ത് പ്രസിഡന്റുമാരും ഡിസിസി സെക്രട്ടറിമാരും; കെ.ബാബുവിനായി കൂട്ടരാജി
Mail This Article
×
കൊച്ചി∙ സ്ഥാനാർഥി പട്ടികയിൽ കൊച്ചി മുൻ മേയർ സൗമിനി ജയിനിന്റെ പേരിന് മുൻതൂക്കം ലഭിച്ചതോടെ തൃപ്പൂണിത്തുറയിൽ കെ.ബാബുവിനെ മൽസരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൂട്ടരാജി.
രണ്ടു ഡിസിസി സെക്രട്ടറിമാർ, നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ, ആറ് മണ്ഡലം പ്രസിഡന്റുമാർ, 120 ബൂത്ത് പ്രസിഡന്റുമാർ എന്നിവരാണ് രാജി സമർപ്പിച്ചത്. രാജിക്കത്ത് ഡിസിസിക്കും കെപിസിസിക്കും അയയ്ക്കുമെന്ന് പ്രാദേശിക നേതാക്കൾ വ്യക്തമാക്കി. സൗമിനി ജെയിന് തൃപ്പൂണിത്തുറയുമായി ബന്ധമില്ലെന്നും രാജിവച്ചവർ യോഗം ചേർന്ന് ആരോപിച്ചു.
English Summary : Mass resign in Thrippunithura Congress for K Babu
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.