ബുർഖ നിരോധിക്കാനും 1000ൽ അധികം മദ്രസ്സകൾ പൂട്ടാനും ശ്രീലങ്ക ഒരുങ്ങുന്നു
Mail This Article
കൊളംബോ∙ ആയിരത്തിലധികം മദ്രസ്സ സ്കൂളുകൾ പട്ടാനും ബുർഖ ധരിക്കുന്നത് നിരോധിക്കാനും ശ്രീലങ്ക ഒരുങ്ങുന്നു. പൊതു സുരക്ഷാമന്ത്രി ശരത് വീരസേകര വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ സുരക്ഷ മുൻനിർത്തിയാണ് മുഖം മുഴുവൻ മറയ്ക്കുന്ന ബുർഖ നിരോധിക്കുന്നതെന്നും ഇതിനായുള്ള കരട് രേഖ മന്ത്രിസഭയുടെ പരിഗണനയ്ക്ക് അയച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
‘നമ്മുടെയൊക്കെ ആദ്യ കാലങ്ങളിൽ മുസ്‌ലിം സ്ത്രീകളും പെൺകുട്ടികളും ബുർഖ ധരിച്ചിരുന്നില്ല. അടുത്തിടെ വന്ന തീവ്ര ആശയത്തിന്റെ ഭാഗമാണ് ഇത്. 2019ലെ ആക്രമണത്തിനു പിന്നാലെ ബുർഖ ധരിക്കുന്നത് താൽക്കാലികമായി നിരോധിച്ചിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരായി പ്രവർത്തിക്കുന്ന മദ്രസ്സകളാണ് പൂട്ടുന്നത്.’– ശരത് വീരസേകര പറഞ്ഞു.
English Summary: Sri Lanka to ban burqa, shut many Islamic schools: Minister Sarath Weerasekera