ADVERTISEMENT

തിരുവനന്തപുരം ∙ സ്ഥാനാർഥി പട്ടികയിൽ പ്രതിഷേധിച്ചുള്ള തന്റെ പ്രതികരണം അച്ചടക്ക ലംഘനമെങ്കില്‍ അച്ചടക്ക നടപടി നേരിടാൻ തയാറാണെന്ന് ലതിക സുഭാഷ്. ലതിക സുഭാഷ് എന്ന വ്യക്തിയേയല്ല, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയെയാണ് അപമാനിച്ചത്. വൈപ്പിന്‍ എങ്കില്‍ വൈപ്പിന്‍ സ്വീകരിക്കാമെന്ന് കരുതിയിരുന്നുവെന്നും ലതിക മനോരമ ന്യൂസിനോട് പറഞ്ഞു.

ഇന്ദിര ഗാന്ധിയുടെ പേരിലുള്ള പാര്‍ട്ടി ആസ്ഥാനത്തിനു മുന്നിലാണു മഹിള കോണ്‍ഗ്രസ് അധ്യക്ഷ തലമുണ്ഡനം ചെയ്ത് പദവി രാജിവച്ചത്. പാര്‍ട്ടി ആസ്ഥാനത്തിനു മുന്‍പില്‍ കസേരയിട്ട് ഇരുന്നുള്ള തലമുണ്ഡനം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മുഖത്തേറ്റ അടിയായി. അനുഭാവമുള്ള പ്രവര്‍ത്തകര്‍ ലതികയുടെ നടപടി സഹിക്കാനാകാതെ കെട്ടിപ്പിടിച്ചു വിതുമ്പി.

കെപിസിസി ആസ്ഥാനത്ത് ടിവി കണ്ടിരുന്ന ലതിക സുഭാഷ്, വൈപ്പിനിലും സ്ഥാനാര്‍ഥിയല്ലെന്ന് അറിഞ്ഞതോടെ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിഷേധം പ്രഖ്യാപിക്കുകയായിരുന്നു. ഇനി ഒരപ്പക്കഷ്ണത്തിനായി കാത്തിരിക്കാനില്ലെന്നും മറ്റൊരു പാര്‍ട്ടിയിലേക്ക് പോകില്ലെന്നും ലതിക വ്യക്തമാക്കി. 

ഇതിനിടെ എത്തിയ യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസനെയും ലതിക പ്രതിഷേധം അറിയിച്ചു. ബിജെപിയിലേക്കില്ലെന്ന് പറഞ്ഞ ലതിക, ഭാവി പരിപാടി നാട്ടുകാരോട് ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് വ്യക്തമാക്കി. ലതിക ഏറ്റുമാനൂരില്‍ വിമത സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത നിലനില്‍നില്‍ക്കുന്നു. ആരുമായും ചര്‍ച്ചയ്ക്കില്ലെന്ന് സൂചിപ്പിച്ച ലതിക തിങ്കളാഴ്ച നിലപാട് പ്രഖ്യാപിച്ചേക്കും.

Content Highlights: Lathika Subhash, Kerala Assembly Elections 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com