നേമം ബിജെപി കോട്ടയല്ല, ജയം ഉറപ്പ്: പരോക്ഷമായി സീറ്റ് ഉറപ്പിച്ച് കെ. മുരളീധരൻ
Mail This Article
തിരുവനന്തപുരം∙ നേമം മണ്ഡലത്തിൽ മൽസരിച്ചേക്കുമെന്ന് പരോക്ഷ സൂചന നൽകി കെ.മുരളീധരൻ എംപി. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെ.സി.വേണുഗോപാല്‍ എന്നിവര്‍ തന്നെ വിളിച്ചിരുന്നു. എംപിമാര്‍ മല്‍സരിക്കേണ്ടെന്ന തീരുമാനത്തില്‍ ഇളവ് തേടുമെന്ന് അറിയിച്ചു. നേമത്തേക്ക് പരിഗണിക്കുന്നതിന്‍റെ സൂചനയാകാം ഇതെന്നും മുരളീധരൻ പറഞ്ഞു.
നേമം ബിജെപിയുടെ ഒരു കോട്ടയുമല്ല. കോൺഗ്രസ് സ്ഥാനാർഥിയാണെങ്കിൽ യുഡിഎഫിന് വിജയം ഉറപ്പ്. കഴിഞ്ഞ തവണ ഒ. രാജഗോപാലിനു ലഭിച്ച വ്യക്തിപരമായ വോട്ടാണ് ബിജെപിക്കു ജയം നൽകിയതെന്നു അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം വന്നാലുടൻ നേമത്തേക്കു തിരിക്കുമെന്നും മുരളീധരൻ മാധ്യമങ്ങളോടു പറഞ്ഞു.
ഒട്ടും വേരോട്ടമില്ലാത്ത ഒരു ഘടകകക്ഷിക്ക് സീറ്റുകൊടുത്തതിന്റെ പേരിലാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും വോട്ടുകൾ ചിതറിപ്പോയത്. അതുകൊണ്ട് നേമം ഒരു അത്ഭുതമാണെന്ന പ്രചാരണത്തിന് പ്രസക്തിയില്ല. ഇവിടെ സിപിഎം – ബിജെപി ബന്ധം തുറന്നുകാട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.
English Summary: Kerala Assembly Election 2021 - Congress leadership asks relaxation for K Muraleedharan confirms him