ADVERTISEMENT

തിരുവനന്തപുരം∙ നേമത്തുൾപ്പെടെ സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമായതോടെ കോൺഗ്രസ് പട്ടിക ഇന്നു പുറത്തിറങ്ങും. നേമത്ത് കെ.മുരളീധരന്റെ പേരാണ് സോണിയാ ഗാന്ധിക്കു കൈമാറിയ പട്ടികയിലുള്ളത്. ശനിയാഴ്ച കേന്ദ്ര നേതൃത്വം മുരളീധരനുമായി ചർച്ച നടത്തി.

സ്ഥാനാർഥി പട്ടിക സോണിയാഗാന്ധി കണ്ടശേഷം ഉച്ചയോടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. മുരളീധരൻ മത്സരിക്കുന്ന കാര്യത്തിൽ അവസാന തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണ്. ഒരു സംസ്ഥാനത്തും എംപിമാർക്ക് ഇളവു നൽകിയിട്ടില്ല. നേമത്ത് മുരളീധരന് അനുകൂല സാഹചര്യം ഉണ്ടായാൽ വടകരയിൽ ആരെന്ന ചോദ്യവും ഉയരുന്നുണ്ട്.

കൊല്ലത്ത് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ മത്സരിക്കും. വിഷ്ണുനാഥിന്‍റെ പേര് ഇവിടെ പരിഗണിച്ചിരുന്നെങ്കിലും കുണ്ടറയിലേക്കു മാറി. തൃപ്പൂണിത്തുറയിൽ മുൻ മന്ത്രി കെ.ബാബു മത്സരിക്കും. മത്സരിക്കാൻ അറിയിപ്പ് കിട്ടിയെന്നു ബാബു മാധ്യമങ്ങളോട് പറഞ്ഞു. മണ്ഡലം തിരിച്ചു പിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വട്ടിയൂർക്കാവിൽ കെ.പി.അനിൽകുമാറിൻറെ പേരാണ് പട്ടികയിലുള്ളത്. ആറന്മുളയില്‍ കോൺഗ്രസ് കെ. ശിവദാസന്‍ നായര്‍ മത്സരിക്കും. ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ തന്നെ മത്സരിക്കും.

English Summary: Kerala Assembly Election Congress Candidate List

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com