കഴക്കൂട്ടം വേണമെന്ന് ശോഭ; നൽകാതിരിക്കാൻ സുരേന്ദ്രന്റെ രാജിഭീഷണിയെന്ന് ആരോപണം
Mail This Article
തിരുവനന്തപുരം∙ കഴക്കൂട്ടത്ത് അല്ലെങ്കിൽ മത്സരിക്കാനില്ലെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. എന്നാൽ കഴക്കൂട്ടം നല്‍കാനാകില്ലെന്നും മറ്റേതെങ്കിലും സീറ്റ് നല്‍കാമെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കി. ശോഭയ്ക്ക് കഴക്കൂട്ടം നല്‍കാതിരിക്കാന്‍ രാജി ഭീഷണിയെന്നാരോപണവും ഉയർന്നു. നേതൃപദവി ഒഴിയുമെന്ന് കെ.സുരേന്ദ്രന്‍ ഭീഷണി മുഴക്കിയെന്ന് ഒരുവിഭാഗം ആരോപിക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാർഥി പട്ടിക ഇന്നു പ്രഖ്യാപിക്കും. 115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് ജനവിധി തേടും. കോൺഗ്രസ് സ്ഥാനാർഥി പട്ടിക അനുസരിച്ച് മാറ്റം വരാൻ സാധ്യതയുണ്ട്.
നേമത്ത് കുമ്മനം രാജശേഖരന് പകരം സുരേഷ് ഗോപി വന്നേക്കും. പാലക്കാട് ഇ.ശ്രീധരനും കോഴിക്കോട് നോർത്തിൽ എം.ടി. രമേശും കാഞ്ഞിരപ്പള്ളിയിൽ അൽഫോൺസ് കണ്ണന്താനവും ചെങ്ങന്നൂരിൽ ആർ. ബാലശങ്കറും മത്സരിക്കും.
English Summary: Kerala Assembly Eelction: BJP's Shobha Surendran Candidature row