ബിജെപി ഏജന്റുമാര്‍ കോടികൾ വാഗ്ദാനം ചെയ്ത് സമീപിച്ചു: വെളിപ്പെടുത്തി വാഹിദ്
Mail This Article
×
തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥിയാക്കാമെന്നും കോടികൾ നൽകാമെന്നും ഓഫറുമായി ഏജന്റുമാർ തന്നെ സമീപിച്ചതായി കോൺഗ്രസ് നേതാവ് എം.എ.വാഹിദ്. ‘ബിജെപി നേതാക്കൾ പരസ്യമായി രംഗത്തിറങ്ങുന്നില്ല. പകരം ഏജന്റുമാരെ നിയോഗിക്കുകയാണു ചെയ്യുന്നത്. കോടികളാണു വാഗ്ദാനം ചെയ്തത്. ഏതു മണ്ഡലത്തിൽ വേണമെങ്കിലും മത്സരിക്കാമെന്നും വാഗ്ദാനം നൽകി’– വാഹിദ് പറഞ്ഞു.
ബിജെപിയിലേക്കില്ല എന്ന കാര്യം ഏജന്റുമാരോട് അറുത്തുമുറിച്ചു പറഞ്ഞതായി വാഹിദ് വ്യക്തമാക്കി. ഒരിക്കൽ മാത്രമാണു കോൺഗ്രസിന് എതിരെ താൻ നിന്നത്. അതിൽ ഇന്നും പശ്ചാത്താപമുണ്ട്. വീണ്ടും അത്തരം അവസ്ഥയിലേക്ക് എത്താന്‍ താൽപര്യമില്ലെന്നും വാഹിദ് പറഞ്ഞു.
English Summary: MA Wahid raise allegations against BJP
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.