ADVERTISEMENT

തിരുവനന്തപുരം ∙ ബിജെപിയിലെ മുതിർന്ന നേതാക്കളായ മറ്റാർക്കും കിട്ടാത്ത ഭാഗ്യമാണു സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനു ലഭിച്ചതെന്നു ശോഭ സുരേന്ദ്രന്‍. രണ്ടു സീറ്റിലും സുരേന്ദ്രന് ജയിക്കാനാകട്ടെയെന്ന് ആശംസിക്കുന്നതായും ശോഭ പറഞ്ഞു.

‘കേരളത്തിലെ ബിജെപിയെ സംബന്ധിച്ചു ലഭിച്ചിട്ടുള്ള ആദ്യത്തെ അവസരവും സുവർണാവസരവുമാണ് ഇത്. കെ.ജി.മാരാർക്കോ ഒ.രാജഗോപലിനോ കുമ്മനം രാജശേഖരനോ ആർക്കുംതന്നെ കിട്ടാത്ത സൗഭാഗ്യമാണു സുരേന്ദ്രനു കേന്ദ്ര നേതൃത്വം കനിഞ്ഞു നൽകിയിരിക്കുന്നത്. രണ്ടു സീറ്റിലും സുരേന്ദ്രൻ വിജയിക്കട്ടേയെന്ന് ആശംസിക്കുന്നു’– ശോഭ പറഞ്ഞു.

‘താൻ മത്സരിക്കണം എന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇന്നലെയും പാർട്ടിയുടെ ഉന്നത  നേതാവ് വിളിച്ച് മത്സരരംഗത്തുണ്ടാവണമെന്നും മറ്റെല്ലാം മാറ്റി വയ്ക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. മുഴുവൻ ആളുകളുടെയും പട്ടിക വന്നപ്പോൾ പേര് എങ്ങനെ ഒഴിവായി എന്ന് അറിയില്ല. ബിജെപിയുടെ  പ്രചാരണത്തിൽ സജീവമായി ഉണ്ടാകും. ഒരുപാട് ബിജെപി അംഗങ്ങൾ വിജയിച്ച് നിയമസഭയിലേക്ക് പോകുക എന്നതാണ് ഇപ്പോൾ മുന്നിലുള്ളത്’– ശോഭ വ്യക്തമാക്കി.

സീറ്റ് ലഭിക്കാത്തതിനു പിന്നാലെ മഹിള കോൺഗ്രസ് നേതാവ് ലതിക സുഭാഷ് തലമുണ്ഡനം ചെയ്തതിനെ കുറിച്ചും ശോഭ പ്രതികരിച്ചു. ‘വളരെ വേദനയോടെയാണു ലതിക സുഭാഷിന്റെ വാക്കുകൾ കേട്ടത്. അതൊരു നീറുന്ന വേദനയാണ്. രാഷ്ട്രീയ രംഗത്തുള്ള പുരുഷന്മാർക്ക് പുനർവിചിന്തനത്തിനു തയാറാകുന്ന സാഹചര്യമാണ് ഈ കാഴ്ചയിൽനിന്ന് അവർക്കു കിട്ടുക എന്ന് കരുതുന്നു’– ശോഭ പ്രതികരിച്ചു.

English Summary : Shobha Surendran on K Surendran contesting from 2 constituencies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com