ADVERTISEMENT

തിരുവനന്തപുരം∙ സ്ഥാനാർഥിത്വം ലഭിക്കാത്തതിനെ തുടർന്ന് മഹിള കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവയ്ക്കുകയും പരസ്യ പ്രതികരണത്തിനു മുതിരുകയും ചെയ്ത ലതിക സുഭാഷിന്റെ നടപടിയെ എതിര്‍ത്ത് മഹിളാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ്. പാർട്ടി വനിതകളെ പരിഗണിച്ചു. ഏറ്റുമാനൂര്‍ സീറ്റുവേണമെന്ന പിടിവാശിയാണ് പ്രശ്നം. പാര്‍ട്ടിയെ വിജയിപ്പിക്കാനിറങ്ങേണ്ട സമയത്ത് പ്രതിഷേധം പാടില്ലായിരുന്നുവെന്ന് ആശ സനല്‍ പറ‍ഞ്ഞു. 

എന്നാൽ, നിലവിലെ സ്ഥിതി നേതൃത്വത്തിന്റെ വീഴ്ചയാണെന്ന് ശൂരനാട് രാജശേഖരൻ ആരോപിച്ചു. മുല്ലപ്പള്ളിയുടെ പ്രതികരണം ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്‍റെ ആറു സീറ്റില്‍ തീരുമാനം വൈകിട്ടോടെയെന്ന് കെ.സി.വേണുഗോപാല്‍ അറിയിച്ചു. ലതികയ്ക്ക് സീറ്റ് നല്‍കാനായിരുന്നു തീരുമാനം. പിന്നീട് മാറ്റേണ്ടിവന്നു. മറ്റൊരു സീറ്റിന് ലതിക വഴങ്ങിയില്ല. എല്ലാവരെയും തൃപ്തിപ്പെടുത്താനാകില്ലെന്നും വേണുഗോപാൽ പറഞ്ഞു.

ലതികാ സുഭാഷിന്റെ രാജിയില്‍ പ്രശ്നമില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലെ അതൃപ്തി നാളെക്കൊണ്ട് പരിഹരിക്കപ്പെടും. അതൃപ്തിയുള്ള നേതാക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.

English Summary: Asha Sanal speaks against Lathika Subhash over Ettumanoor seat controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com