ADVERTISEMENT

കണ്ണൂർ∙ മുഖ്യമന്ത്രി പിണറായി വിജയൻ ധർമടം നിയോജക മണ്ഡലത്തിൽ സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചു. തിങ്കളാഴ്ച രാവിലെ 11നാണ് വരണാധികാരി ബെവിൻ ജോൺ വർഗീസിന് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രകടനമോ ആൾക്കൂട്ടമോ ഉണ്ടായിരുന്നില്ല. പാർട്ടി ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. സിപിഐ നേതാവ് സി.എൻ ചന്ദ്രൻ എന്നിവർ മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. രണ്ട് സെറ്റ് പത്രികയാണ് സമർപ്പിച്ചത്. സിപിഎം നേതാക്കളായ സി.എൻ.ചന്ദ്രൻ, പി.ബാലൻ എന്നിവർ പിന്തുണച്ചു.

J Mercykuttyamma
മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നാമനിർദേശപത്രിക സമർപ്പിക്കുന്നു. ചിത്രം: അരവിന്ദ് ബാല

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും വരണാധികാരിയായ ഡപ്യൂട്ടി കലക്ടർ മുമ്പാകെ പത്രിക സമർപ്പിച്ചു. മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ കുണ്ടറ മണ്ഡലത്തിലും നാമനിർദേശ പത്രിക സമർപ്പിച്ചു. കൊല്ലം കലക്ടറേറ്റിലാണ് പത്രിക നൽകിയത്.

English Summary: CM Pinarayi Vijayan submits nomination in Dharmadam Constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com