ADVERTISEMENT

കോഴിക്കോട് ∙ വടകരയില്‍ ആർഎംപി നേതാവ് കെ.കെ.രമ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.കെ.രമയ്ക്ക് യുഡിഎഫ് പിന്തുണ നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു. നേരത്തേ, രമ മത്സരിക്കില്ലെന്ന് അറിയിച്ചതിനാല്‍ വടകര സീറ്റിൽ  കോണ്‍ഗ്രസ് സ്ഥാനാർഥിയെ നിർത്താൻ ആലോചിച്ചിരുന്നു.

ഇതിന് പിന്നാലെ നടത്തിയ ഇടപെടലാണ് ഫലം കണ്ടത്. സ്ഥാനാര്‍ഥിപ്പട്ടികയുടെ പേരിലുളള പ്രതിഷേധങ്ങള്‍ രണ്ടുദിവസം കൊണ്ട് അവസാനിക്കുമെന്നു ചെന്നിത്തല പറഞ്ഞു. ബിജെപി ഇത്തവണ ഒരു സീറ്റുപോലും നേടില്ല. നേമത്ത് കോണ്‍ഗ്രസ് പുലിമടയില്‍ ചെന്ന് പുലിയോട് ഏറ്റുമുട്ടുകയാണെന്നും ചെന്നിത്തല പ്രതികരിച്ചു.

English Summary: K.K. Rema to contest in vadakara constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com