പി.സി. വിഷ്ണുനാഥിനെ സ്ഥാനാർഥിയാക്കണം; കുണ്ടറയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം
Mail This Article
കൊല്ലം ∙ കുണ്ടറയിൽ പി.സി.വിഷ്ണുനാഥിനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് ഡിസിസി ഓഫിസിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു. 92 സീറ്റുകളിൽ മത്സരിക്കുന്ന കോൺഗ്രസ് 86 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ മാത്രമാണ് ഇന്നലെ പ്രഖ്യാപിച്ചത്. സ്ഥാനാർഥികളിൽ തീരുമാനമാകാത്ത ആറിടങ്ങളിൽ ഒന്നാണ് കുണ്ടറയിലേതും.
നേരത്തെ ബിന്ദു കൃഷ്ണ കുണ്ടറയിലും വിഷ്ണുനാഥ് കൊല്ലത്തും സ്ഥാനാർഥികളാകുമെന്ന പ്രചാരണം ഉണ്ടായിരുന്നെങ്കിലും കൊല്ലം മണ്ഡലം വേണമെന്ന ബിന്ദു കൃഷ്ണയുടെ ആവശ്യം കോൺഗ്രസ് നേതൃത്വം പരിഗണിക്കുകയായിരുന്നു. പി.സി. വിഷ്ണുനാഥ് കുണ്ടറയിൽ വരുമെന്ന പ്രചരണം നിലനിൽക്കെയാണ് ഇന്നലെ രാത്രിയോടെ വിഷ്ണുനാഥിനെ വട്ടിയൂർക്കാവിലേക്കു പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ വന്നത്.
പുനലൂർ സീറ്റ് ലീഗിനു നൽകിയതിലും പ്രതിഷേധം ഉയരുന്നുണ്ട്. കോൺഗ്രസ് നേതാവ് സഞ്ജയ് ഖാൻ വിമത സ്ഥാനാർഥിയായി മൽസരിക്കാനൊരുങ്ങുന്നുവെന്നാണ് സൂചന.
English Summary : Youth Congress protest in Kundara over PC Vishnunath candidature