കബളിപ്പിച്ചത് ആരെന്ന് ലതികയോട് ചോദിക്കണമെന്ന് ഉമ്മൻ ചാണ്ടി: അയയാതെ നേതൃത്വം
Mail This Article
കോട്ടയം∙ ലതിക സുഭാഷിന് സീറ്റു നിഷേധിച്ചെന്ന പരാതി ശരിയല്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഏറ്റുമാനൂർ സീറ്റ് വേണമെന്നായിരുന്നു ലതികയുടെ നിലപാട്. മറ്റു സീറ്റ് നൽകാമെന്ന ഉപാധി സ്വീകരിച്ചില്ല. എല്ലാ സീറ്റിലും ധാരണയായതിനു ശേഷമാണ് വൈപ്പിൻ ചോദിച്ചത്. കബളിപ്പിച്ചത് ആരെന്ന് അവരോടു ചോദിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അതേസമയം, അര്‍ഹതയുള്ളവരില്‍ ഒരാളെ മാത്രമേ മല്‍സരിപ്പിക്കാന്‍ കഴിയൂവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ഥാനാര്‍ഥിത്വം കിട്ടാത്തവര്‍ക്ക് പാര്‍ട്ടിയില്‍ അവസരങ്ങളുണ്ടാകും. മുതിര്‍ന്നുപോയെന്നതു കൊണ്ട് ചിലരെ മാറ്റിനിര്‍ത്താനും കഴിയില്ല. പ്രതിഷേധങ്ങള്‍ താല്‍ക്കാലികമെന്നും നിര്‍ണായക തിരഞ്ഞെടുപ്പില്‍ ഒന്നിച്ചുനില്‍ക്കണമെന്നും ചെന്നിത്തല പറഞ്ഞു.
തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർഥി പ്രിൻസ് ലൂക്കോസ് പ്രതികരിച്ചു. കേരള കോൺഗ്രസിന് അനുവദിച്ച സീറ്റാണിത്. ലതിക സുഭാഷിന്റെ വിമതനീക്കം പരിഹരിക്കണമെന്ന് യുഡിഎഫ് നേതാക്കളോട് ആവശ്യപ്പെട്ടു. ലതിക മൽസരിച്ചാൽ അത് യുഡിഎഫിനെ ദുർബലപ്പെടുത്തുമെന്നും പ്രിൻസ് പറഞ്ഞു.
English Summary: Oommen Chandy about Lathika Subhash's decision