ADVERTISEMENT

കോഴിക്കോട്∙ ഫാറൂഖ് കോളജിന് വീണ്ടും ദേശീയ അംഗീകാരം. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ പ്രോഗ്രാം ഓൺ ടെക്നോളജി എൻഹാൻസ്‌മെൻറ് ലേണിങ്ങിന്റെ (എൻപിടിഇഎൽ) ഏറ്റവും മികച്ച ട്രിപ്പിൾ എ റേറ്റിങ്ങിന് ദേശീയ തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട 10 കോളജുകളുടെ പട്ടികയിലാണ് ഫാറൂഖ് കോളജ് ഇടം നേടിയത്. കേരളത്തിൽനിന്ന് ട്രിപ്പിൾ എ പദവി നേടുന്ന ഏക കോളജാണ് ഫാറൂഖ് കോളജ്. 

രാജ്യത്തെ ഉന്നത നിലവാരം പുലർത്തുന്ന 7 ഐഐടികളുടെയും ബംഗളൂരു ഐഐഎമ്മിന്റെയും നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സയൻസ്, ഹ്യൂമാനിറ്റീസ്, സാമൂഹ്യശാസ്ത്രം, എൻജിനീയറിങ്  കോഴ്സുകളാണ് എൻ‍പിടിഇഎൽ നടത്തുന്നത്. ദേശീയതലത്തിൽ 1.25 കോടി വിദ്യാർഥികൾ എഴുതിയ പരീക്ഷയിൽ ഫാറൂഖ് കോളജിലെ 41 വിദ്യാർഥികൾ വിവിധ കോഴ്സുകളിൽ മുന്നിലെത്തി. 

2020ൽ ഇന്ത്യയിലെ 4110 കോളജുകളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച 100 കോളജുകളിൽ ഫാറൂഖ് കോളജ് ഉൾപ്പെട്ടു. തുടർന്നാണ് ട്രിപ്പിൾ റേറ്റിങ്ങിന്റെ ആദ്യ പത്തിൽ ഇടം പിടിച്ചത്. കോവിഡ് വെല്ലുവിളികൾക്കിടയിലും അധ്യാപകരും വിദ്യാർത്ഥികളും അക്കാദമിക മികവിനു വേണ്ടി നടത്തിയ കഠിനപരിശ്രമത്തിന്റെ ഫലമാണ് നേട്ടമെന്ന് പ്രിൻസിപ്പൽ ഡോ.കെ.എം.നസീർ പറഞ്ഞു. 

Content Highlights: Triple a rating for Kozhikode Farook college

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com