ADVERTISEMENT

കൊല്ലം ∙ ചാനലുകളുടെ സർവേകളെ തള്ളി രമേശ് ചെന്നിത്തല. പണം ആരു കൂടുതൽ നൽകുന്നുവോ അവർക്ക് അനുകൂലമായി സർവേ ഫലം പുറത്തു വിടുകയാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ വെറും 9 സീറ്റേ യുഡിഎഫിനു ലഭിക്കൂ എന്നാണ് സർവേകൾ പറഞ്ഞത്. എന്നാൽ 20ൽ 19 സീറ്റും യുഡിഎഫ് നേടി. പാർലമെന്റ് തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ സർവേക്കാരെ ആരെയും കണ്ടില്ല. പാലാ ഉപതിരഞ്ഞെടുപ്പിൽ അയ്യായിരത്തിലധികം വോട്ടുകൾക്ക് യുഡിഎഫ് വിജയിക്കുമെന്നായിരുന്നു സർവേ ഫലം എന്നാൽ യുഡിഎഫ് തോറ്റു. സർവേകളെ വിശ്വസിക്കേണ്ടതില്ല. ജനങ്ങളുടെ സർവേയിൽ യുഡിഎഫാണു മുന്നിലെന്നും രമേശ് പറഞ്ഞു. 

യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുന്നതോടെ എൽഡിഎഫ് സർക്കാരിന്റെ എല്ലാ അഴിമതികളും അന്വേഷിക്കും. കുറ്റക്കാരെ ജയിലിലടയ്ക്കും. ആഴക്കടൽ മൽസ്യബന്ധന കരാർ പ്രതിപക്ഷം പുറത്തു കൊണ്ടു വന്നില്ലായിരുന്നെങ്കിൽ അറബിക്കടലു പോലും എൽഡിഎഫ് സർക്കാർ വിറ്റേനെ. – രമേശ് പറഞ്ഞു. 

കേരളത്തിലെ വിശ്വാസ സമൂഹത്തിന്റെ മനസിൽ ഏൽപ്പിച്ച മറക്കാനാകാത്ത മുറിവാണ് ശബരിമല വിഷയം. ആ സംഭവത്തിൽ ഖേദം പ്രകടിപ്പിക്കേണ്ടതു മുഖ്യമന്ത്രിയാണ്. ആത്മാർഥയുണ്ടെങ്കിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലം പിൻവലിച്ചു മുഖ്യമന്ത്രി മാപ്പു പറയണം. യുഡിഎഫ് അധികാരത്തിൽ വന്നാൽ 100 ദിവസത്തിനകം ശബരിമല നിയമനിർമാണം നടത്തും. വിശ്വാസികളെ അപമാനിച്ച മുഖ്യമന്ത്രിയോട് പകരം ചോദിക്കാൻ കേരള ജനത കാത്തിരിക്കുകയാണ്.

ബിജെപി – സിപിഎം അവിശുദ്ധ കൂട്ടുകെട്ടു സംസ്ഥാനത്തു സജീവമാണ്. ഏത് അവിശുദ്ധ കൂട്ടുകെട്ടുണ്ടായാലും കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് ഇൗ ദുർഭരണത്തെ എതിർക്കണം. ചവറയിൽ യുഡിഎഫ് സ്ഥാനാർഥി ഷിബു ബേബി ജോണിന്റെ തിരഞ്ഞെടുപ്പു കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

English Summary: Ramesh Chennithala on channel surveys

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com