'കോഴ മാണി അപ്പുപ്പനല്ലേ'; ഗണേശ് അന്ന് പറഞ്ഞത് അനുകരിച്ച് എൽദോസ്: വിഡിയോ
Mail This Article
×
പെരുമ്പാവൂർ∙ പാട്ടും കവിതയും മാത്രമല്ല തനിക്ക് മിമിക്രിയും നന്നായി വഴങ്ങുമെന്ന് തെളിയിച്ച് പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളി. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രസംഗത്തിന്റെ വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
പത്തനാപുരം എംഎൽഎ കെ.ബി ഗണേശ് കുമാറിനെയാണ് എൽദോസ് അനുകരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് കെ.എം. മാണിയെ പരിഹസിച്ചു കൊണ്ട് ഗണേശ് കുമാർ നടത്തിയ പ്രസംഗമാണ് അതേപോലെ തന്നെ എൽദോസ് അനുകരിക്കുന്നത്.
കൊച്ചു കുട്ടികൾക്ക് വരെയും കെ.എം മാണിയെ അറിയാം. കോഴ മാണി അപ്പുപ്പനല്ലേ എന്ന് പറയും. ഗണേശ് കുമാറിന്റെ ഈ വാചകമാണു പരിഹാസ രൂപേണ എൽദോസ് അവതരിപ്പിക്കുന്നത്.
English Summary: Election Campaign of Congress MLA Eldhose Kunnappally
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.